Thursday, March 13, 2014

ബാങ്കും ഇഖാമത്തും

              നിസ്കാരം എന്നാ അതിമഹത്തായ ആരാധനാകര്‍മത്തിന്‍റെ രൂപവും ഭാവവും വിവരിക്കുന്നത്തിനു മുന്‍പ് നിസ്കാരത്തിനു മുന്‍പുള്ള ചില ഐച്ചിക കര്‍മങ്ങള്‍ (സുന്നത്തുകള്‍) വിവരിക്കാം. നിര്‍ബന്ധ നിസ്കാരങ്ങള്‍ നിര്‍വഹിക്കുന്നത്തിനു മുന്‍പ് പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ബാങ്കും ഇഖാമത്തും സുന്നത്താണ്. സ്ത്രീകള്‍ക്ക് ബാങ്ക് സുന്നത്തില്ല. ഇഖാമത്തെ സുന്നത്തുള്ളൂ. ഒറ്റക്ക് നിസ്കരിക്കുമ്പോഴും ജമാഅത്തായി (സംഘടിതമായി) നിസ്കരിക്കുമ്പോഴും രണ്ടാം ജമാഅത്തിനും ബാങ്കും ഇഖാമത്തും സുന്നത്തു തന്നെ. വിട്ടുപോയ നിര്‍ബന്ധ നിസ്കാരം ഖളാ വീട്ടുമ്പോഴും ബാങ്കും ഇഖാമത്തും സുന്നത്തുണ്ട്‌. ഏതു നിസ്കാരത്തിനു വേണ്ടിയാണോ ബാങ്ക് വിളിക്കുന്നത്‌ ആ നിസ്കാരത്തിന്‍റെ സമയം ആഗതമായത്തിനു ശേഷമേ ബാങ്ക് വിളിക്കാവു എന്ന് നിര്‍ബന്ധമുണ്ട്. ഉദാഹരണത്തിനു ളുഹര്‍ നിസ്കാരത്തിന്‍റെ സമയം ആകുന്നതിനു മുമ്പ് ളുഹറിനുവേണ്ടി ബാങ്ക് വിളിക്കാന്‍ പാടില്ല.
                    
                  സുബ്ഹ് നിസ്കാരത്തിന് വേണ്ടി രണ്ട് ബാങ്ക് സുന്നത്തുണ്ട്‌. അര്‍ദ്ധരാത്രിക്ക് ശേഷമാണ് ഒരു ബാങ്ക് കൊടുക്കേണ്ടത്. മറ്റേത് ഉണ്മ പ്രഭാതം പ്രകടമായത്തിനു ശേഷവും.അപ്പോള്‍ സമയം ആയതിനു ശേഷമേ ബാങ്ക് വിളിക്കാവൂ എന്ന നിബന്ധന സുബ്ഹ് ബാധകമല്ല എന്നര്‍ത്ഥം.

          ബാങ്കിന്‍റെ വചനങ്ങള്‍ ഈ പറയുന്നവയാണ്.


 അര്‍ത്ഥം: അല്ലാഹു ഏറ്റവും വലിയവനാകുന്നു. ആരാധനക്കര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്നു ഞാന്‍ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ്‌ (സ) അല്ലാഹുവിന്‍റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നിസ്കരിക്കാന്‍ വരൂ! വിജയം നേടാന്‍ വരൂ! അള്ളാഹു ഏറ്റവും വലിയവനാണ്‌. അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി ആരും തന്നെയില്ല.

ഇഖാമത്തിന്‍റെ വചനങ്ങള്‍  ഇവയാണ്.


      ബാങ്കിന്‍റെ വചനങ്ങള്‍ തന്നെയാണ് ഇഖാമത്തിന്‍റെയും വചനങ്ങള്‍. കൂടുതലായുള്ളത് ഖദ്ഖാമത്തിസ്വലാത്ത്, ഖദ്ഖാമത്തിസ്വലാത്ത്. എന്നുള്ളതാണ്. നിസ്കാരം ഇതാ നിര്‍വഹിക്കാന്‍ പോകുന്നു എന്നാണു ഇതിന്‍റെ അര്‍ത്ഥം.

             ബാങ്കും ഇഖാമത്തും നിര്‍വഹിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ബാങ്കിന്‍റെയും ഇഖാമത്തിന്‍റെയും വചനങ്ങള്‍ ക്രമപ്രകാരവും തുടര്‍ച്ചയായും ഉച്ചരിക്കണം. ജമാഅത്തിന് വേണ്ടിയാണ് ബാങ്കും ഇഖാമത്തും വിളിക്കുന്നതെങ്കില്‍ കുറഞ്ഞത് ഒരാളെങ്കിലും അത് കേട്ടിരിക്കണം. ആശുധിയോടുകൂടി ബാങ്കും ഇഖാമത്തും കൊടുക്കുന്നതിനു വിരോധമില്ലെങ്കിലും അത് കറാഹത്താണ്. താഴെ പറയുന്ന കാര്യങ്ങള്‍ ബാങ്കിന്‍റെയും ഇഖാമത്തിന്‍റെയും സുന്നത്തുകളാകുന്നു.

1. ബാങ്കും ഇഖാമത്തും കൊടുക്കുമ്പോള്‍ നില്‍ക്കുക.

2. ഖിബ് ല യുടെ ഭാഗത്തേക്ക് തിരിയുക.

3. ശുദ്ധിയുണ്ടായിരിക്കുക.

4. ഹയ്യഅലസ്സ്വലാത്ത് എന്ന് പറയുമ്പോള്‍ വലതു ഭാഗത്തേക്കും ഹയ്യഅലല്‍ 
ഫലാഹ് എന്ന് പറയുമ്പോള്‍ ഇടതു ഭാഗത്തേക്കും മുഖം തിരിക്കുക.

5. ഉയരമുള്ള സ്ഥലത്ത് നില്‍ക്കുക.

6. ചെവികളില്‍ വിരലുകള്‍ വെക്കുക.

7. ശബ്ദം ഉയര്‍ത്തുക.

8. രണ്ട് ശഹാദത്തുകള്‍ ഉറക്കെ വിളിച്ചു പറയുന്നതിനു  മുമ്പ് പതുക്കെ ഉച്ചരിക്കുക.

9. സുബ്ഹ് നിസ്കാരത്തിന് വേണ്ടി ബാങ്ക് വിളിക്കുമ്പോള്‍ ഹയ്യഅലല്‍ ഫലാഹ് എന്ന് പറഞ്ഞതിന് ശേഷം അസ്സ്വലാത്തു ഖൈറും മിനന്നൌം എന്ന് രണ്ട് പ്രാവശ്യം പറയുക. നിസ്കാരമാണ് ഉറക്കത്തെക്കാള്‍ ഉത്തമം എന്നാണാ വാക്യത്തിന്‍റെ അര്‍ത്ഥം.

10. ബാങ്കും ഇഖാമത്തും കേള്‍ക്കുന്നവര്‍ അതെ വചനങ്ങള്‍ ഏറ്റു പറയുക.

11. 'ഹയ്യഅല' എന്ന് തുടങ്ങുന്ന വാക്യങ്ങള്‍ കേള്‍ക്കുമ്പോള്‍ 'ലാഹൌല വാലാ കുവ്വത്ത ഇല്ലാബില്ലാഹില്‍ അലിയ്യില്‍ അളീം'  എന്ന് പറയുക.

12. അസ്സ്വലാത്തു ഖൈറും മിനന്നൌം എന്ന് കേള്‍ക്കുമ്പോള്‍ 'സ്വദഖ്ത വബരിര്‍ത' (നീ സത്യം പറഞ്ഞു, നന്മ ചെയ്തു) എന്ന് പറയുക.

13.  ഖദ്ഖാമത്തിസ്വലാത്ത് എന്ന് കേള്‍ക്കുമ്പോള്‍ 'അഖാമഹല്ലാഹു വഅദാമഹാ' (അല്ലാഹു അതിനെ നിലനിര്‍ത്തുകയും ശാശ്വതമാക്കുകയും ചെയ്യട്ടെ) എന്ന് പറയുക.

14. ബാങ്കും ഇഖാമത്തും കൊടുക്കുന്നവരും അവ കേള്‍ക്കുന്നവരും അതിനു ശേഷം താഴെ പറയുന്ന പ്രാര്‍ത്ഥന ചൊല്ലുക.

 ബാങ്കിന്‍റെയും ഇഖാമത്തിന്‍റെയും ദുആ


           അര്‍ത്ഥം: പൂര്‍ണമായ ഈ വിളിയുടെയും അതിനെ തുടര്‍ന്ന്‍ നിലവില്‍ വരുന്ന നിസ്കാരത്തിന്‍റെയും ഉടമസ്ഥനായ അല്ലാഹുവേ, മുഹമ്മദ്‌ നബി(സ)ക്ക് വസീലത്ത് ഫലീലത്ത് തുടങ്ങിയ ഉന്നത പദവികള്‍ നീ നല്‍കുകയും നീ വാഗ്ദാനം ചെയ്ത് സ്തുതിക്കപ്പെട്ട സ്ഥാനത്ത് അദേഹത്തെ നിയോഗിക്കുകയും അദേഹത്തിന്‍റെ ശുപാര്‍ശ ഞങ്ങള്‍ക്ക് പ്രദാനം ചെയ്യുകയും ചെയ്യേണമേ! തീര്‍ച്ചയായും നീ വാഗ്ദാനം ലങ്കിക്കുകയില്ല. 

Wednesday, March 12, 2014

പള്ളിയിലേക്ക് കടക്കുമ്പോള്‍

         പള്ളിയിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ ആദ്യം വലതു കാല്‍ എടുത്തുവെക്കുകയും ഈ പ്രാര്‍ത്ഥന ചൊല്ലുകയും വേണം. അത് സുന്നത്താണ്.

 

                      അര്‍ത്ഥം: അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അല്ലാഹുവിന്‍റെ രക്ഷ അവന്‍റെ ദൂതര്‍ക്ക് ലഭിക്കുമാറാകട്ടെ. അല്ലാഹുവേ, എന്‍റെ പാപങ്ങള്‍ നീ എനിക്ക് പൊറുത്തു തരികയും നിന്‍റെ കാരുണ്യത്തിന്‍റെ കവാടങ്ങള്‍ നീ എനിക്ക് തുറന്നു തരികയും ചെയ്യേണമേ.

                         പള്ളിയിലേക്ക് കടക്കുമ്പോള്‍ ചൊല്ലാന്‍ നബിതിരുമേനി(സ) മറ്റൊരു പ്രാര്‍ത്ഥന ഇതാണ്.


                     അര്‍ത്ഥം: അല്ലാഹുവിന്‍റെ നാമത്തില്‍ അല്ലാഹുവിന്‍റെ കാരുണ്യവും രക്ഷയും റസൂല്‍ തിരുമേനി (സ) യുടെ മേല്‍ ഉണ്ടാകട്ടെ, മഹാനായ അല്ലാഹുവിനെക്കൊണ്ടും അവന്‍റെ ഉദാരമായ പ്രീതികൊണ്ടും ശപിക്കപ്പെട്ട പിശാചില്‍ നിന്നും ഞാന്‍ രക്ഷ തേടുന്നു. അല്ലാഹുവേ, എന്‍റെ പാപങ്ങള്‍ പൊറുത്ത് തരികയും നിന്‍റെ കാരുണ്യത്തിന്‍റെ കവാടങ്ങള്‍ എനിക്ക് വേണ്ടി തുറന്നു തരികയും ചെയ്യേണമേ.

                  പള്ളി അല്ലാഹുവിന്‍റെ ഭവനമാണ്. അല്ലാഹുവിനെ ആരാധിക്കാനും അവന്‍റെ നാമം പ്രകീര്‍ത്തിക്കാനും മുസ്ലിമുകളെ ബാധിക്കുന്ന പൊതുവായ കാര്യങ്ങള്‍ ചര്‍ച്ചചെയ്തു തീരുമാനിക്കാനുമുള്ളതാണ് പള്ളി. അവിടെ വെച്ച് അനാവശ്യ വര്‍ത്തമാനങ്ങള്‍ പറയുന്നതും കച്ചവടം പോലെ ഭൗതിക കാര്യങ്ങള്‍ നടത്തുന്നതും ആശാസ്യമായിരിക്കുകയില്ല. ആരെങ്കിലും പള്ളിയില്‍ വെച്ച് കച്ചവടം നടത്തുന്നത് കണ്ടാല്‍ നാം അതിനോട് എതിര്‍പ്പ് പ്രകടിപ്പിക്കുകയും ലായര്‍ ബഹുല്ലാഹു തിജാറത്തക്ക (നിന്‍റെ കച്ചവടത്തില്‍ അള്ളാഹു ലാഭം നകാതിരിക്കട്ടെ) എന്ന് പ്രാത്തിക്കുകയും വേണം.


Monday, March 3, 2014

പള്ളിയിലേക്ക് പുറപ്പെടുമ്പോള്‍

                  നിസ്കാരം നിര്‍വഹിക്കാന്‍ വേണ്ടി പള്ളിയിലേക്ക് പുറപ്പെടുമ്പോള്‍ ഈ പ്രാര്‍ത്ഥന ചൊല്ലേണ്ടതാണ്.വളരെ പുണ്യമുള്ള ഒന്നാണ്.

               അല്ലാഹുമ്മജ് അല്‍ഫീ ഖല്‍ബീ നൂറന്‍ വഫീലിസാനീ നൂറന്‍ വജ്അല്‍ഫീ സംഈ നൂറന്‍വജ് അല്‍ഫീ ബസ്വരി നൂറന്‍, വജ്അല്‍ മിന്‍ഖല്‍ഫീ നൂറന്‍ വഅമാമീ നൂറന്‍ വജ് അല്‍ മിന്‍ ഫൗഖീ നൂറന്‍ വമിന്‍ തഹ്തീ നൂറന്‍ അല്ലാഹുമ്മ അഹ്ളിനീ നൂറന്‍ അല്ലാഹുമ്മ ഇന്നീ അസ്അലുക്ക ബിഹഖിസ്സാ ഇലീന അലൈക്ക വബിഹഖ്ഖി മഷ് യീഹാദാ ഇലൈക്ക ഫ ഇന്നീ ലം അഖ്റുജ് അഷിറന്‍ വളബത്വിന്‍ വലാരിയാ അന്‍ വലാസും അത്തന്‍ ഖറജ്ത്തു ഇത്തിഖാഅ സഖത്വിക്ക, വബ്ത്തിഗാഅ മര്‍ളാത്തിക്ക ഫഅസ്അലുക്ക അന്‍ തുന്‍ഖിദനീ മിനന്നാരി വ അന്‍ തഗ്ഫിറലീ ദുനൂബീ ഇന്നഹുലായഗ്ഫിറുദുനൂബ ഇല്ലാ അന്ത.


          അര്‍ത്ഥം ; അല്ലാഹുവെ, എന്‍റെ ഹൃദയത്തിലും നാവിലും ചെവിയിലും കണ്ണിലും എന്‍റെ മുമ്പിലും പിന്നിലും എന്‍റെ മുകളിലും താഴെയും എനിക്ക് പ്രകാശം നല്‍കുകയും പ്രകാശം കൊണ്ട് എനിക്ക് അഭയം നല്‍കുകയും ചെയ്യേണമേ! അല്ലാഹുവേ, നിന്നോട് ചോദിക്കുന്നവരുടെ പദവികൊണ്ടും നിങ്കലേക്കുള്ള എന്‍റെ ഈ നടത്തത്തിന്‍റെ ശ്രേഷ്ഠതകൊണ്ടും ഞാന്‍ നിന്നോട് ചോദിക്കുന്നു.തീര്‍ച്ചയായും ആഹ്ലാദത്തോടെയോ അഹങ്കാരത്തോടെയോ അന്യരെ കാണിക്കാന്‍ വേണ്ടിയോ പേരും പ്രശസ്തിയും ലഭിക്കാന്‍ വേണ്ടിയോ പുറപ്പെട്ടതല്ല. നിന്‍റെ കോപത്തെ സൂക്ഷിച്ചും നിന്‍റെ പ്രീതിയെ കാംക്ഷിച്ചുമാണ് ഞാന്‍ പുറപ്പെട്ടിരിക്കുന്നത്. അതിനാല്‍ എന്‍റെ പാപങ്ങള്‍ പൊറുക്കാനും എന്നെ നരഗത്തില്‍ നിന്ന് രക്ഷിക്കാനും ഞാന്‍ നിന്നോട് പ്രാര്‍ഥിക്കുന്നു. പാപങ്ങള്‍ പൊറുക്കാന്‍ നീയല്ലാതെ മറ്റാരും തന്നെയില്ല.

Tuesday, November 19, 2013

നിര്‍ബന്ധ നിസ്കാരങ്ങളുടെ സമയം

             ഓരോ ദിവസവും അഞ്ചു നേരത്തെ നിസ്കാരങ്ങളാണ് ഓരോ മുസ്ലിമും നിര്‍ബന്ധമായും അനുഷ്ടിക്കേണ്ടത്. ഈ അഞ്ചു നിസ്കാരങ്ങളിലുമായി പതിനേഴു റക്അത്തുകളാണുള്ളത്. ഓരോ നിസ്കാരത്തിനും പ്രത്യേകം സമയങ്ങളുണ്ട്‌. ഓരോ നിസ്കാരത്തിന്‍റെയും സമയങ്ങള്‍ താഴെ വിവരിക്കുന്നു.

1. സുബ്ഹ് (രണ്ട് റക്അത്ത്) ഫജ്റസ്സാദിഖ് (ഉണ്മ പ്രഭാതം) മുതല്‍ സൂര്യന്‍ ഉദിക്കുന്നത് വരെയാണ് സുബ്ഹ് നിസ്കാരത്തിന്‍റെ സമയം.

2. ളുഹര്‍ (നാലു റക്അത്ത്) സൂര്യന്‍ മധ്യരേഖയില്‍ നിന്ന് തെറ്റിയതു മുതല്‍ ഒരു വസ്തുവിന്‍റെ നിഴല്‍ അതിന്‍റെ അത്ര ആകുന്നതു വരെയാണ് ളുഹറിന്‍റെ സമയം.

3. അസ്വര്‍ (നാലു റക്അത്ത്) ളുഹറിന്‍റെ സമയം തീര്‍ന്നതു മുതല്‍ സൂര്യാസ്ഥമയം വരെ അസ്വറിന്‍റെ സമയം നീണ്ടു നില്‍ക്കുന്നു.

4. മഗ് രിബ് (മൂന്നു റക്അത്ത്) സൂര്യന്‍ അസ്തമിച്ചത് മുതല്‍ പടിഞ്ഞാറേ ചക്രവാളത്തിലെ ചുവപ്പ് നിറം മായുന്നത് വരേയാണു മഗ് രിബ് നിസ്കാരത്തിന്‍റെ സമയം.

5. ഇശാഅ (നാലു റക്അത്ത്) പടിഞ്ഞാറേ ചക്രവാളത്തിലെ ചുവപ്പ് നിറം മാഞ്ഞതു മുതല്‍ പുലര്‍ച്ചെ (ഫജ്റുസ്സാദിഖ്) വരെയാണ് ഇശാ നിസ്കാരത്തിന്‍റെ സമയം.

ഖിബ് ലയെ അഭിമുഖീകരിക്കല്‍

               ഖിബ് ലയുടെ നേരെ തിരിയുക എന്നത് നിസ്കാരത്തിന്‍റെ ശര്‍ത്തുകളില്‍ ഒന്നാണ്. പരിശുദ്ധമക്കയിലെ കഅബാ മന്ദിരമാണ് നമ്മുടെ ഖിബല. നമ്മുടെ നാട്ടില്‍ നിന്ന് നോക്കുമ്പോള്‍ പടിഞ്ഞാറ് ഭാഗത്ത് നിന്ന് അല്പം വടക്കോട്ട്‌ മാറിയാണ് കഅബാ മന്ദിരം സ്ഥിതി ചെയ്യുന്നത്. ആ ഭാഗത്തേക്ക് തിരിഞ്ഞാണ് നാം നിസ്കരിക്കേണ്ടത്. നാം വളരെ വിദൂരത്തായതുകൊണ്ട് ഖിബലയുടെ ഭാഗം കണിശമായി മനസ്സിലാക്കിക്കൊള്ളണമെന്നില്ല. പണ്ഡിതന്മാരുടെ നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ ഒരു ഏകദേശമായ ഉറപ്പ് ലഭിച്ചാല്‍ മതി.കഅബയുടെ അടുത്തുള്ളവര്‍ ശരീരം മുഴുവനും കഅബയുടെ ഭാഗത്തേക്ക് തന്നെ തിരിക്കണം.

Sunday, November 17, 2013

ഔറത്ത് മറക്കല്‍

        തങ്ങളുടെ ഔറത്ത് ( നഗ്നത) മറക്കല്‍ ഓരോ സ്ത്രീയുടെയും പുരുഷന്‍റെയും ഒഴിച്ചു കൂടാനാകാത്ത കര്‍ത്തവ്യമാണ്. നിസ്കാരത്തിന്‍റെ ശര്‍ത്തുമാണത്. നിസ്കരിക്കുമ്പോള്‍ പുരുഷന്മാരും അടിമ സ്ത്രീകളും തങ്ങളുടെ കാല്‍മുട്ടും പൊക്കിളും അവക്കിടയിലുള്ള സ്ഥലങ്ങളും മറക്കേണ്ടതാണ്. സ്വതന്ത്ര സ്ത്രീയാകട്ടെ തങ്ങളുടെ മുഖവും മുന്‍കൈയ്യും ഒഴിച്ചുള്ള ഭാഗങ്ങളെല്ലാം മറക്കേണ്ടതാണ്. തൊലിയുടെ നിറം കാണിക്കാത്ത കട്ടിയുള്ള വസ്ത്രം കൊണ്ടാണ് ഔറത്ത് മറക്കെണ്ടത്. 

         സ്വതന്ത്ര സ്ത്രീകളുടെ ഔറത്ത് നാല് തരത്തിലാണെന്നു ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ വിവരിച്ചിരിക്കുന്നു.

1. നിസ്കാരത്തില്‍ മറക്കെണ്ടത് മുഖവും മുന്‍കൈയ്യും ഒഴിച്ചുള്ള ഭാഗങ്ങള്‍.

2. പിതാവ്, സഹോദരന്മാര്‍ തുടങ്ങി വിവാഹം നിഷിദ്ധ മായവരില്‍ നിന്നും മറക്കേണ്ട ഭാഗങ്ങള്‍.

3. അന്യപുരുഷന്മാരില്‍ നിന്നും മറച്ചു വെക്കേണ്ടത്. ശരീരം മുഴുവനും സ്ത്രീകള്‍ അന്യപുരുഷന്മാരില്‍ നിന്നും മറച്ചു വെക്കേണ്ടതാണ്.

4. മുസ്ലിംകളല്ലാത്ത സ്ത്രീകളില്‍ നിന്നും മറച്ചു വെക്കേണ്ടത്. കണങ്കൈ, തലമുടി എന്നിവ അന്യമതക്കാരായ സ്ത്രീകളുടെ മുമ്പില്‍ കാണിക്കാവുന്നതാണ്.  

Tuesday, November 12, 2013

തയമ്മും എന്നാല്‍ എന്ത് ?

                 
                       വെള്ളം കിട്ടാതെ വരികയോ വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത അസുഖമെന്തെങ്കിലും ഉണ്ടാവുകയോ ചെയ്‌താല്‍ വുളുവിന്നും കുളിക്കും പകരം തയമ്മും ചെയ്യേണ്ടതാണ്. എന്താണ് തയമ്മും? ചില പ്രത്യേക നിബന്ധനകള്‍ക്ക് വിധേയമായി മുഖത്തും കൈകളിലും മണ്ണ് ചേര്‍ക്കുന്നതിനാണ് തയമ്മും എന്ന് പറയുന്നത്.ഒരിക്കല്‍ തയമ്മും ചെയ്‌താല്‍ ഒരു ഫര്‍ള് നിസ്കാരം മാത്രമേ നിര്‍വഹിക്കാന്‍ പറ്റുകയുള്ളൂ. സുന്നത്ത് നിസ്കാരങ്ങളും ജനാസ നിസ്കാരങ്ങളും എത്ര വേണമെങ്കിലും നിര്‍വഹിക്കാവുന്നതാണ്.

തയമ്മുമിന്‍റെ ശര്‍ത്തുകള്‍ 

       തയമ്മും സ്വീകാര്യമാകുന്നതിന്നു അഞ്ചു ശര്‍ത്തുകളാണുള്ളത്.

1. നിസ്കാരത്തിന്‍റെ സമയം ആയതിനു ശേഷം മാത്രം തയമ്മും ചെയ്യുക.

2. ഫര്‍ളിന് ഉപയോഗിക്കപ്പെടാത്ത ശുദ്ധിയുള്ള തനി മണ്ണ്കൊണ്ടാകുക.

3. പൊടിയുള്ള മണ്ണായിരിക്കുക.

4. തയമ്മും ചെയ്യുന്നതിനു മുമ്പ് ശരീരത്തിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുക.

5. വെള്ളം ഉപയോഗിക്കാന്‍ കഴിയാതെ വരുക.

ഇവയാണ് തയമ്മും സ്വീകാര്യമാകുന്നത്തിനുള്ള ശര്‍ത്തുകള്‍.

തയമ്മുമിന്‍റെ ഫര്‍ളുകള്‍ 

           തയമ്മുമിന് അഞ്ചു ഫര്‍ളുകളാണുള്ളത്. അവ താഴെ പറയുന്നു.

1. നിയ്യത്ത് : ഫര്‍ളു നിസ്കാരത്തെ ഹലാലാക്കാന്‍ വേണ്ടി തയമ്മും ചെയ്യുന്നു എന്ന് മനസ്സില്‍ കരുതുക. മണ്ണെടുക്കുന്നതുമുതല്‍ നിയ്യത്തുണ്ടാവണം. മുഖം തടകുന്നതുവരെ നിയ്യത്ത് നീണ്ടു നില്‍ക്കുകയും വേണം.അശുദ്ധിയെ ഉയര്‍ത്തുന്നു എന്നോ മറ്റോ നിയ്യത്ത് ചെയ്‌താല്‍ മതിയാവുകയില്ല.

2. മണ്ണ് അടിച്ചെടുക്കുക.

3. മുഖം തടകുക.

4. രണ്ടാമതും മണ്ണ് അടിച്ചെടുത്ത് രണ്ടു കൈകളും മുട്ട് ഉള്‍പ്പടെ തടകുക.

5. ഈ കര്‍മങ്ങള്‍ ഈ പറഞ്ഞ ക്രമത്തില്‍ തന്നെ നിര്‍വഹിക്കുക.  


തയമ്മുമിന്‍റെ സുന്നത്തുകള്‍  

             ഫര്‍ളുകള്‍ മാത്രം നിര്‍വഹിച്ചാല്‍ തന്നെ തയമ്മുമിന്‍റെ ചെറിയ രൂപമായി.എന്നാല്‍ വുളുവിനും കുളിക്കും എന്നപോലെ തയമ്മുമിനും ചില സുന്നത്തുകളുണ്ട്. അവ തയമ്മുമിനെ പൂര്‍ണതയില്‍ എത്തിക്കുന്നു. 
തയമ്മുമിന്‍റെ സുന്നത്തുകള്‍ താഴെ പറയുന്നു.

1. " ബിസ്മില്ലാഹി ......... " എന്ന് ചൊല്ലിക്കൊണ്ട് തയമ്മും തുടങ്ങുക.

2. തയമ്മും ചെയ്യുമ്പോള്‍ ഖിബ് ലയെ അഭിമുഖീകരിക്കുക.

3. മുഖത്തിന്‍റെ മേല്‍ഭാഗം കൊണ്ട് തയമ്മും ചെയ്തു തുടങ്ങുക.

4. ഇടതു കയ്യിനേക്കാള്‍ വലതു കൈ മുന്തിക്കുക.

5. മണ്ണുപൊടി നേരിയതാവുക.

6. മണ്ണ് അരിച്ചെടുക്കുമ്പോള്‍ വിരലുകളെ അകറ്റിപ്പിടിക്കുക.

7. തയമ്മുമിന്‍റെ കര്‍മങ്ങള്‍ വഴിക്കുവഴിയായി നിര്‍വഹിക്കുക.

      കൈവിരലില്‍ മോതിരം ഉണ്ടെങ്കില്‍ രണ്ടാമതുപ്രാവശ്യം മണ്ണടിച്ചെടുക്കുമ്പോള്‍ നിര്‍ബന്ധമായും അത് ഊരി വെക്കണം. കുറച്ച് വെള്ളം കൈവശമുണ്ടെങ്കില്‍ അത് സാധ്യമാകുന്നത്ര വുളു എടുക്കുക. ബാക്കി ഭാഗത്തിനു വേണ്ടി തയമ്മും ചെയ്യണം. മുറിവ് കാരണം വെള്ളം ഉപയോഗിക്കാന്‍ കഴിയുകയില്ലെങ്കില്‍ മുറിവില്ലാത്ത ഭാഗം വുളു എടുക്കുകയും മുറിവിന്നു വേണ്ടി തയമ്മും ചെയ്യുകയും വേണം. രണ്ടു വ്യത്യസ്ത അവയവങ്ങളില്‍ മുറിവുകളുണ്ടെങ്കില്‍ ഉദാഹരണത്തിന് കയ്യിലും കാലിലും മുറിവുകളുണ്ടെങ്കില്‍  രണ്ടു തയമ്മും ചെയ്യേണ്ടി വരും. രണ്ടു കൈകളിലും മുറിവുകളുണ്ടെങ്കില്‍ ഒരു തയമ്മും തന്നെ മതിയാകുന്നതാണ്.

തയമ്മുമിന്‍റെ രൂപം 

               നിര്‍ബന്ധ നിസ്കാരത്തിനുള്ള സമയം ആഗതമായാല്‍ വെള്ളം ഉപയോഗിക്കാന്‍ കഴിയാത്തവര്‍ ശുദ്ധിയുള്ള പൊടിയുള്ള തനി മണ്ണ് എടുക്കുക. വിരലുകളില്‍ മോതിരം ഉണ്ടെങ്കില്‍ അത് ഊരി വെക്കുകയും " ബിസ്മില്ലാഹി റഹ്മാനി റഹീം " എന്ന് ചൊല്ലിക്കൊണ്ട് നിസ്കാരത്തെ ഹലാലാക്കാന്‍ വേണ്ടി ഞാന്‍ തയമ്മും ചെയ്യുന്നു എന്ന് മനസ്സില്‍ കരുതിക്കൊണ്ട് രണ്ടു കൈവെള്ളകള്‍ മണ്ണിലടിക്കുക. എന്നിട്ട് കൈവെള്ളകള്‍ കൊണ്ട് മുഖം തടകുക. വീണ്ടും മണ്ണിലടിച്ച് വലതു കൈ കൊണ്ട് ഇടതു കൈയ്യും  ഇടതു കൈ കൊണ്ട് വലതു കൈയ്യും തടകുകയും ചെയ്യുക. ഇതാണ് തയമ്മും ചെയ്യേണ്ട രീതി.