അഥവാ വിശ്വാസ സംഹിത
വസ്തു നിഷ്ട്ടവും യുക്തി നിബദ്ധവും അന്യുനവുമായ ഒരു വിശ്വാസ സംഹിതയും(അഖീദ) പ്രായോഗികവും പ്രയോജനപ്രതവുമായ ഒരു കർമ പദ്ധതി(ശരീഅത്ത് ) യും ഉൾക്കൊള്ളുന്നതാണ് ഇസ്ലാം മതം.വിശ്വാസ സംഹിതയിൽ പ്രധാനപ്പെട്ട ചില കാര്യങ്ങളെ ഈമാൻ കാര്യങ്ങളെന്നും,കർമ പദ്ധതിയുടെ പ്രധാന വശങ്ങളെ ഇസ്ലാം കാര്യങ്ങളെന്നും സമാനമായ തരത്തിൽ അറിയപ്പെടുന്നു.
നബിതിരുമേനി(സ) പ്രഭോധന പ്രവർത്തനങ്ങൾ ആരംഭിച്ച കാലം.ആളുകൾ ക്രമേണ ഇസ്ലാമിന്റെ മാർഗം സ്വീകരിക്കാൻ തുടങ്ങിയ സമയം നബിതിരുമേനി(സ) തൻറെ സ്വഹാബികളോടോത്ത് ഒരിടത്ത്ഇരിക്കുകയായിരുന്നു.പെട്ടെന്ന് അപരിചിതനായ ഒരാൾ ആ സദസ്സിലേക്ക് കടന്നു വന്നു.പാറിപ്പറന്ന തലമുടി,പൊടിപടലങ്ങൾ പറ്റിപ്പിടിച്ച വസ്ത്രങ്ങൾ ആകെക്കൂടി ഒരു സഞ്ചാരിയാണെന്ന് തോന്നിക്കുന്ന മട്ടും ഭാവവും.സദസ്സിലുള്ളവർ ആകാംഷയോടെ നോക്കി നിൽക്കേ ആഗതൻ നബിതിരുമേനി(സ) യുടെ അടുത്തിരുന്നിട്ട് പറഞ്ഞു."അല്ലാഹുവിൻറെ റസൂലേ,ഈമാൻ എന്താനെന്ന് എനിക്ക് പറഞ്ഞു തന്നാലും"!.
നബിതിരുമേനി(സ) പറഞ്ഞു
(അല്ലാഹുവിലും അവൻറെ മലക്കുകളിലും അവൻറെ കിതാബുകളിലും ദൂതന്മാരിലും അന്ത്യനാളിലും നന്മയും തിന്മയുമായ അല്ലാഹുവിൻറെ വിധിയിലും വിശ്വസിക്കുന്നതാണ് ഈമാൻ എന്നു പറയുന്നത് )
ആഗതൻ പറഞ്ഞു .
താങ്കൾ സത്യമാണ് പറഞ്ഞത്
ഈ അഭിപ്രായം കേട്ടപ്പോൾ സദസ്സിലുള്ളവർക്ക് ആശ്ചര്യം തോന്നി.ആഗതൻ വീണ്ടും ചോദിച്ചു. .
"അല്ലാഹുവിൻറെ റസൂലേ ഇസ്ലാം എന്താണെന്ന് എനിക്ക് പറഞ്ഞു തരൂ".
നബിതിരുമേനി(സ) പറഞ്ഞു
(അല്ലാഹു അല്ലാതെ ആരദ്യനില്ലെന്നും മുഹമ്മദ് നബി (സ)അല്ലാഹുവിൻറെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക,അഞ്ചു നേരത്തെ നിസ്കാരം നിർവഹിക്കുക,സക്കാത്ത് കൊടുക്കുക,റമളാൻ മാസം വ്രതമനുഷ്ട്ടിക്കുക,സാധിക്കുന്നവർ പരിശുദ്ധ കഅബാ മന്ദിരത്തിൽ ചെന്ന് ഹജ്ജ് ചെയ്യുക,ഇതിനാണ് ഇസ്ലാം എന്ന് പറയുന്നത് )
ആഗതൻ പറഞ്ഞു .
"താങ്കൾ പറഞ്ഞത് സത്യമാണ് "വീണ്ടും അയാൾ ചോദിച്ചു
"അല്ലാഹുവിൻറെ റസൂലേ ഇഹ്സാൻ (ഇഖ്ലാസ്) എന്താണെന്ന് എനിക്ക് പറഞ്ഞ് തരൂ"
നബിതിരുമേനി(സ) പറഞ്ഞു
അൽ ഇഹ്സാനു അൻതഅ ബുദല്ലാഹ കഅന്നക തറാഹു ഫഇൻലം തറാഹുഇന്നഹു യറാക .
(അല്ലാഹുവിനെ കാണുന്നത് പോലെ നീ അവനേ ആരാധിക്കുക അതാണ് ഇഹ്സാൻ.നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ടല്ലോ.)
ആഗതൻ പറഞ്ഞു .
അല്ലാഹുവിൻറെ റസൂലേ "താങ്കൾ പറഞ്ഞത് സത്യമാണ് ".
ഇത്രയും പറഞ്ഞ് ആഗതൻ സദസ്സിൽ നിന്ന് ഇറങ്ങിപ്പോയി.അതിനു ശേഷം നബിതിരുമേനി(സ) സദസ്യരോട് ചോദിച്ചു.
"ഇവിടെ വന്നുപോയ ആൾ ആരാണെന്ന് നിങ്ങള്ക്ക് അറിയാമോ?"
അല്ലാഹുവിനും അവൻറെ ദൂതനുമാണ് കൂടുതൽ അറിയുക.
സ്വഹാബാക്കൾ ഉത്തരം പറഞ്ഞു.
നബിതിരുമേനി(സ) പ്രതിപ്രവചിച്ചു .
ജിബ്രീൽ എന്ന മലാക്കാണത്.നിങ്ങൾക്ക് നിങ്ങളുടെ ദീൻ പഠിപ്പിച്ചു തരാൻ വേണ്ടിയാണദ്ദേഹം വന്നത് .
ഈമാൻ, ഇസ്ലാം ,ഇഹ്സാൻ ഇവ മൂന്നുമാണ് ഇസ്ലാം മതത്തിൻറെ സുപ്രധാന ഘടകങ്ങളെന്ന് മേല്ഉദ്ധരിച്ച പ്രബലമായ ഹദീസ് വ്യക്തമാക്കുന്നുണ്ട്.ഒരു സത്യവിശ്വാസി ദൃടമായി വിശ്വസിക്കെണ്ടതായ പല കാര്യങ്ങൾ ഉണ്ട്.അവയിൽ പ്രധാനമായ ആറു കാര്യങ്ങളാണ് ഈമാൻ കാര്യങ്ങൾ എന്നറിയപ്പെടുന്നത്.ഇവയും ഇവയോട് ബന്ധപ്പെട്ട മറ്റു കാര്യങ്ങളും ദൃഡമായും യുക്തിയുക്തമായും യഥാർത്ഥമായും വിശ്വാസിചങ്ങീകരിചെങ്കിൽ മാത്രമേ നാം യഥാർത്ഥമായും മുസ്ലീംകളായിത്തീരുകയുള്ളൂ.വിശ്വാസം ശരിയാകാതെ നാം എത്ര നിസ്കരിച്ചിട്ടും വ്രതമനുഷ്ട്ടിച്ചിട്ടും മറ്റു ആരാധനാ കർമങ്ങൾ അനുഷ്ട്ടിച്ചിട്ടും ഒരു പ്രയോജനവും ഇല്ല.അതിനാൽ വിശ്വാസ കാര്യങ്ങളെ കുറിച്ച് ഹ്രസ്വമായി അൽപം വിശദീകരിക്കാൻ ആഗ്രഹിക്കുകയാണ്.
No comments:
Post a Comment