Thursday, March 13, 2014

ബാങ്കും ഇഖാമത്തും

              നിസ്കാരം എന്നാ അതിമഹത്തായ ആരാധനാകര്‍മത്തിന്‍റെ രൂപവും ഭാവവും വിവരിക്കുന്നത്തിനു മുന്‍പ് നിസ്കാരത്തിനു മുന്‍പുള്ള ചില ഐച്ചിക കര്‍മങ്ങള്‍ (സുന്നത്തുകള്‍) വിവരിക്കാം. നിര്‍ബന്ധ നിസ്കാരങ്ങള്‍ നിര്‍വഹിക്കുന്നത്തിനു മുന്‍പ് പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ബാങ്കും ഇഖാമത്തും സുന്നത്താണ്. സ്ത്രീകള്‍ക്ക് ബാങ്ക് സുന്നത്തില്ല. ഇഖാമത്തെ സുന്നത്തുള്ളൂ. ഒറ്റക്ക് നിസ്കരിക്കുമ്പോഴും ജമാഅത്തായി (സംഘടിതമായി) നിസ്കരിക്കുമ്പോഴും രണ്ടാം ജമാഅത്തിനും ബാങ്കും ഇഖാമത്തും സുന്നത്തു തന്നെ. വിട്ടുപോയ നിര്‍ബന്ധ നിസ്കാരം ഖളാ വീട്ടുമ്പോഴും ബാങ്കും ഇഖാമത്തും സുന്നത്തുണ്ട്‌. ഏതു നിസ്കാരത്തിനു വേണ്ടിയാണോ ബാങ്ക് വിളിക്കുന്നത്‌ ആ നിസ്കാരത്തിന്‍റെ സമയം ആഗതമായത്തിനു ശേഷമേ ബാങ്ക് വിളിക്കാവു എന്ന് നിര്‍ബന്ധമുണ്ട്. ഉദാഹരണത്തിനു ളുഹര്‍ നിസ്കാരത്തിന്‍റെ സമയം ആകുന്നതിനു മുമ്പ് ളുഹറിനുവേണ്ടി ബാങ്ക് വിളിക്കാന്‍ പാടില്ല.
                    
                  സുബ്ഹ് നിസ്കാരത്തിന് വേണ്ടി രണ്ട് ബാങ്ക് സുന്നത്തുണ്ട്‌. അര്‍ദ്ധരാത്രിക്ക് ശേഷമാണ് ഒരു ബാങ്ക് കൊടുക്കേണ്ടത്. മറ്റേത് ഉണ്മ പ്രഭാതം പ്രകടമായത്തിനു ശേഷവും.അപ്പോള്‍ സമയം ആയതിനു ശേഷമേ ബാങ്ക് വിളിക്കാവൂ എന്ന നിബന്ധന സുബ്ഹ് ബാധകമല്ല എന്നര്‍ത്ഥം.

          ബാങ്കിന്‍റെ വചനങ്ങള്‍ ഈ പറയുന്നവയാണ്.


 അര്‍ത്ഥം: അല്ലാഹു ഏറ്റവും വലിയവനാകുന്നു. ആരാധനക്കര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്നു ഞാന്‍ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ്‌ (സ) അല്ലാഹുവിന്‍റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നിസ്കരിക്കാന്‍ വരൂ! വിജയം നേടാന്‍ വരൂ! അള്ളാഹു ഏറ്റവും വലിയവനാണ്‌. അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി ആരും തന്നെയില്ല.

ഇഖാമത്തിന്‍റെ വചനങ്ങള്‍  ഇവയാണ്.


      ബാങ്കിന്‍റെ വചനങ്ങള്‍ തന്നെയാണ് ഇഖാമത്തിന്‍റെയും വചനങ്ങള്‍. കൂടുതലായുള്ളത് ഖദ്ഖാമത്തിസ്വലാത്ത്, ഖദ്ഖാമത്തിസ്വലാത്ത്. എന്നുള്ളതാണ്. നിസ്കാരം ഇതാ നിര്‍വഹിക്കാന്‍ പോകുന്നു എന്നാണു ഇതിന്‍റെ അര്‍ത്ഥം.

             ബാങ്കും ഇഖാമത്തും നിര്‍വഹിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ബാങ്കിന്‍റെയും ഇഖാമത്തിന്‍റെയും വചനങ്ങള്‍ ക്രമപ്രകാരവും തുടര്‍ച്ചയായും ഉച്ചരിക്കണം. ജമാഅത്തിന് വേണ്ടിയാണ് ബാങ്കും ഇഖാമത്തും വിളിക്കുന്നതെങ്കില്‍ കുറഞ്ഞത് ഒരാളെങ്കിലും അത് കേട്ടിരിക്കണം. ആശുധിയോടുകൂടി ബാങ്കും ഇഖാമത്തും കൊടുക്കുന്നതിനു വിരോധമില്ലെങ്കിലും അത് കറാഹത്താണ്. താഴെ പറയുന്ന കാര്യങ്ങള്‍ ബാങ്കിന്‍റെയും ഇഖാമത്തിന്‍റെയും സുന്നത്തുകളാകുന്നു.

1. ബാങ്കും ഇഖാമത്തും കൊടുക്കുമ്പോള്‍ നില്‍ക്കുക.

2. ഖിബ് ല യുടെ ഭാഗത്തേക്ക് തിരിയുക.

3. ശുദ്ധിയുണ്ടായിരിക്കുക.

4. ഹയ്യഅലസ്സ്വലാത്ത് എന്ന് പറയുമ്പോള്‍ വലതു ഭാഗത്തേക്കും ഹയ്യഅലല്‍ 
ഫലാഹ് എന്ന് പറയുമ്പോള്‍ ഇടതു ഭാഗത്തേക്കും മുഖം തിരിക്കുക.

5. ഉയരമുള്ള സ്ഥലത്ത് നില്‍ക്കുക.

6. ചെവികളില്‍ വിരലുകള്‍ വെക്കുക.

7. ശബ്ദം ഉയര്‍ത്തുക.

8. രണ്ട് ശഹാദത്തുകള്‍ ഉറക്കെ വിളിച്ചു പറയുന്നതിനു  മുമ്പ് പതുക്കെ ഉച്ചരിക്കുക.

9. സുബ്ഹ് നിസ്കാരത്തിന് വേണ്ടി ബാങ്ക് വിളിക്കുമ്പോള്‍ ഹയ്യഅലല്‍ ഫലാഹ് എന്ന് പറഞ്ഞതിന് ശേഷം അസ്സ്വലാത്തു ഖൈറും മിനന്നൌം എന്ന് രണ്ട് പ്രാവശ്യം പറയുക. നിസ്കാരമാണ് ഉറക്കത്തെക്കാള്‍ ഉത്തമം എന്നാണാ വാക്യത്തിന്‍റെ അര്‍ത്ഥം.

10. ബാങ്കും ഇഖാമത്തും കേള്‍ക്കുന്നവര്‍ അതെ വചനങ്ങള്‍ ഏറ്റു പറയുക.

11. 'ഹയ്യഅല' എന്ന് തുടങ്ങുന്ന വാക്യങ്ങള്‍ കേള്‍ക്കുമ്പോള്‍ 'ലാഹൌല വാലാ കുവ്വത്ത ഇല്ലാബില്ലാഹില്‍ അലിയ്യില്‍ അളീം'  എന്ന് പറയുക.

12. അസ്സ്വലാത്തു ഖൈറും മിനന്നൌം എന്ന് കേള്‍ക്കുമ്പോള്‍ 'സ്വദഖ്ത വബരിര്‍ത' (നീ സത്യം പറഞ്ഞു, നന്മ ചെയ്തു) എന്ന് പറയുക.

13.  ഖദ്ഖാമത്തിസ്വലാത്ത് എന്ന് കേള്‍ക്കുമ്പോള്‍ 'അഖാമഹല്ലാഹു വഅദാമഹാ' (അല്ലാഹു അതിനെ നിലനിര്‍ത്തുകയും ശാശ്വതമാക്കുകയും ചെയ്യട്ടെ) എന്ന് പറയുക.

14. ബാങ്കും ഇഖാമത്തും കൊടുക്കുന്നവരും അവ കേള്‍ക്കുന്നവരും അതിനു ശേഷം താഴെ പറയുന്ന പ്രാര്‍ത്ഥന ചൊല്ലുക.

 ബാങ്കിന്‍റെയും ഇഖാമത്തിന്‍റെയും ദുആ


           അര്‍ത്ഥം: പൂര്‍ണമായ ഈ വിളിയുടെയും അതിനെ തുടര്‍ന്ന്‍ നിലവില്‍ വരുന്ന നിസ്കാരത്തിന്‍റെയും ഉടമസ്ഥനായ അല്ലാഹുവേ, മുഹമ്മദ്‌ നബി(സ)ക്ക് വസീലത്ത് ഫലീലത്ത് തുടങ്ങിയ ഉന്നത പദവികള്‍ നീ നല്‍കുകയും നീ വാഗ്ദാനം ചെയ്ത് സ്തുതിക്കപ്പെട്ട സ്ഥാനത്ത് അദേഹത്തെ നിയോഗിക്കുകയും അദേഹത്തിന്‍റെ ശുപാര്‍ശ ഞങ്ങള്‍ക്ക് പ്രദാനം ചെയ്യുകയും ചെയ്യേണമേ! തീര്‍ച്ചയായും നീ വാഗ്ദാനം ലങ്കിക്കുകയില്ല. 

4 comments:

  1. Masha allha ഒരുപാട് നന്ദിയുണ്ട്

    ReplyDelete
  2. മാഷാ അല്ലാഹ്. നല്ല അറിവുകൾ.....

    ReplyDelete
  3. 2 ബാങ്ക് സുന്നത്തുള്ള നിസ്കാരങ്ങൾ ഏതൊക്കെ

    ReplyDelete
  4. ഇഖാമത്തിൽ ഹയ്യഅല സ്വലാ എന്ന് പറയുമ്പോൾ വലത്തോട്ടും ഹയ്യ അലൽ ഫലാഹ് എന്ന് പറയുമ്പോൾ ഇടത്തോട്ടും തിരിയൽ സുന്നത്തുണ്ടോ?
    എന്റെ ഒരു സംശയമാണ്. ഒന്ന് പറഞ്ഞു തരണേ...

    ReplyDelete