ഖിബ് ലയുടെ നേരെ തിരിയുക എന്നത് നിസ്കാരത്തിന്‍റെ ശര്‍ത്തുകളില്‍ ഒന്നാണ്. പരിശുദ്ധമക്കയിലെ കഅബാ മന്ദിരമാണ് നമ്മുടെ ഖിബല. നമ്മുടെ നാട്ടില്‍ നിന്ന് നോക്കുമ്പോള്‍ പടിഞ്ഞാറ് ഭാഗത്ത് നിന്ന് അല്പം വടക്കോട്ട് മാറിയാണ് കഅബാ മന്ദിരം സ്ഥിതി ചെയ്യുന്നത്. ആ ഭാഗത്തേക്ക് തിരിഞ്ഞാണ് നാം നിസ്കരിക്കേണ്ടത്. നാം വളരെ വിദൂരത്തായതുകൊണ്ട് ഖിബലയുടെ ഭാഗം കണിശമായി മനസ്സിലാക്കിക്കൊള്ളണമെന്നില്ല. പണ്ഡിതന്മാരുടെ നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ ഒരു ഏകദേശമായ ഉറപ്പ് ലഭിച്ചാല്‍ മതി.കഅബയുടെ അടുത്തുള്ളവര്‍ ശരീരം മുഴുവനും കഅബയുടെ ഭാഗത്തേക്ക് തന്നെ തിരിക്കണം.
No comments:
Post a Comment